3 Oct 2011
8 Jun 2011
ഗാനാഞ്ജലി
നമസ്കരിപ്പൂ ഭാരതമങ്ങേ സ്മരണയെയാനമ്രം
നമസ്കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ ( ഭാരത )
നമസ്കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ ( ഭാരത )
എരിഞ്ഞുനീറി നിന്നുടെ ഹൃദയം തിങ്ങിടുമഴലാലേ
ചൊരിഞ്ഞു കണ്ണീരിരവും പകലും ഹൃദയവ്യഥയാലേ
ഉഴിഞ്ഞുവെച്ചു ജീവിതമഖിലം ജനനീചരണത്തില്‍
പ്രതിജ്ഞചെയ്തു പുനരപിഭാരത വിജയക്കൊടിനാട്ടാന്‍ ( ഭാരത )
ചൊരിഞ്ഞു കണ്ണീരിരവും പകലും ഹൃദയവ്യഥയാലേ
ഉഴിഞ്ഞുവെച്ചു ജീവിതമഖിലം ജനനീചരണത്തില്‍
പ്രതിജ്ഞചെയ്തു പുനരപിഭാരത വിജയക്കൊടിനാട്ടാന്‍ ( ഭാരത )
ഭവാന്റെയുല്‍ക്കട തപോവനത്തില്‍ തടസ്സമുണ്ടാക്കാന്‍
ജഗത്തിലുണ്ടോ മായാബന്ധം?ജീവന്മുക്തന് നീ
വിശുദ്ധമാം നിന് ജീവിത ദീപം രാഷ്ട്രപ്രേമത്തിന്‍
വെളിച്ചമേകാന്‍ നിമിഷംതോറും കത്തിയെരിച്ചു നീ (മഹാശയ)
ജഗത്തിലുണ്ടോ മായാബന്ധം?ജീവന്മുക്തന് നീ
വിശുദ്ധമാം നിന് ജീവിത ദീപം രാഷ്ട്രപ്രേമത്തിന്‍
വെളിച്ചമേകാന്‍ നിമിഷംതോറും കത്തിയെരിച്ചു നീ (മഹാശയ)
ജനിച്ചനാള്‍ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേ
ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണം
അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍
സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ (മഹാശയ)
ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണം
അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍
സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ (മഹാശയ)
ഭവാനൊരാളന്നിന്നോ ലക്ഷം, വിത്തിതു വന്മരമായ്
അതിന്റെ സാന്ദ്രഛായയിലുലകം സമാശ്വസിക്കുന്നു
വെളിച്ചമേല്‍ക്കാതനിശം ബീജം ശ്വാസം മുട്ടേണം
മുളച്ചുപൊങ്ങി പുഷ്പം ചൂടാന്‍, പാരിനു തണലേകാന്‍ (എന്നും)
അതിന്റെ സാന്ദ്രഛായയിലുലകം സമാശ്വസിക്കുന്നു
വെളിച്ചമേല്‍ക്കാതനിശം ബീജം ശ്വാസം മുട്ടേണം
മുളച്ചുപൊങ്ങി പുഷ്പം ചൂടാന്‍, പാരിനു തണലേകാന്‍ (എന്നും)
മറഞ്ഞുപോയ് നിന് സ്ഥൂലശരീരം മായാലോകത്തില്‍
നിലച്ചുപോയ് നിന് ഭൗതികശബ്ദം മാനവകര്‍ണ്ണത്തില്‍
യഥാര്‍ത്ഥ രാഷ്ട്രപ്രേമികള്‍ ചൊരിയും ബാഷ്പജലത്താലേ
പവിത്രമാം നിന് സ്മരണ മഹാശയ ഞങ്ങള്‍ക്കാലംബം (എന്നും)
നിലച്ചുപോയ് നിന് ഭൗതികശബ്ദം മാനവകര്‍ണ്ണത്തില്‍
യഥാര്‍ത്ഥ രാഷ്ട്രപ്രേമികള്‍ ചൊരിയും ബാഷ്പജലത്താലേ
പവിത്രമാം നിന് സ്മരണ മഹാശയ ഞങ്ങള്‍ക്കാലംബം (എന്നും)
മരിച്ചുപോയ് നീ അണുവണുവായി ഞങ്ങള്‍ക്കുയിരേകാന്‍
ജ്വലിച്ചു നീയീ ഞങ്ങള്‍ക്കുയരാന്‍ മാര്‍ഗം കാണിക്കാന്‍
വിശിഷ്ടമാം നിന് ജീവിതമുജ്ജ്വലമാശയഗംഭീര്യം
പവിത്രമുഗ്രം മരണാതീതം ഞങ്ങള്‍ക്കാലംബം (എന്നും)
ജ്വലിച്ചു നീയീ ഞങ്ങള്‍ക്കുയരാന്‍ മാര്‍ഗം കാണിക്കാന്‍
വിശിഷ്ടമാം നിന് ജീവിതമുജ്ജ്വലമാശയഗംഭീര്യം
പവിത്രമുഗ്രം മരണാതീതം ഞങ്ങള്‍ക്കാലംബം (എന്നും)
അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നു
പ്രപഞ്ചമേതോ സത്യയുഗത്തിന് പ്രതീക്ഷകൊള്ളുന്നു
അജയ്യശക്തിത്തികവാര്‍ന്നുയരും ഭാരതഭാവിഗുരോ
ഭവാന്റെ ദുര്‍ഗ്രഹ ജീവിതതത്വം വാഴ്ത്തിപ്പാടീടും (എന്നും)
പ്രപഞ്ചമേതോ സത്യയുഗത്തിന് പ്രതീക്ഷകൊള്ളുന്നു
അജയ്യശക്തിത്തികവാര്‍ന്നുയരും ഭാരതഭാവിഗുരോ
ഭവാന്റെ ദുര്‍ഗ്രഹ ജീവിതതത്വം വാഴ്ത്തിപ്പാടീടും (എന്നും)
24 May 2011
കേരളവും "ബി ജെ പി " ഭരിക്കുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള താരതമ്യ പഠനം
വികസനം :-
കഴിഞ്ഞ 5 വര്‍ഷത്തെ എല്‍ ഡി എഫ് ഭരണവും, 1956 ഇല് കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 50 കൊല്ലമായി മാറി മാറി കേരളം ഭരിച്ച മുന്നണികള്‍ കാരണവും സംസ്ഥാനങ്ങള്‍ തമ്മിലുള്ള വികസന പട്ടികയില്‍ 7 )ഓ സ്ഥാനത്ത് ഇരുന്ന നമ്മുടെ സംസ്ഥാനം എന്നിള്ളത് 17 )o സ്ഥാനത്താണ്
2008 -2009 ഇല് ബീഹാര്‍ 11 .47 % വികസന നിരക്ക് കൈവരിച്ചപ്പോള്‍, ഗുജറാത്ത് 1 )ഓ സ്ഥാനത്തും കര്‍ണാടകയും മധ്യപ്രദേശും ആദ്യ പത്തില്‍ സ്ഥാനം നേടി
വരുമാനം :-
നമ്മുടെ സംസ്ഥാനത്തിന് "മണി ഓര്‍ഡര്‍ എകനോമി" എന്ന വിശേഷണം നല്കപ്പെട്ടിരിക്കുന്നു. പ്രവാസി ഭാരതീയരുടെയും അന്യസംസ്ഥാനത്തില്‍ ഉള്ള കേരളീയരുടെ വരുമാനത്തിനെയും ആശ്രയിച്ചാണ് സംസ്ഥാന ഖജനാവിന്റെ വരുമാനം
ഗുജറാത്ത് ഗവ്: ഖജനാവിന്റെ വരുമാനം പ്രധാനമായും വ്യവസായം, കൃഷി, പോര്‍ട്ട്, മത്സ്യ ബന്ധനം തുടങ്ങിയവയില്‍ നിക്ഷിപ്തമാണ്. സംസ്ഥാനം പൂര്‍ണമായി സ്വാശ്രയമാണ്
തൊഴിലില്ലായ്മ :-
ഇന്നേ വരെ കേരളത്തില്‍ മൊത്തം 45 ലക്ഷം തൊഴിലില്ലാത്ത ചെറുപ്പക്കാരാണ് ഉള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മ അതി രൂക്ഷമാണ്
ഗുജറാത്ത് സര്‍ക്കാര്‍ ജനതയെ പൂര്‍ണമായും അവിടെ തന്നെ തൊഴില്‍ കണ്ടെത്താന്‍ സഹായം നല്‍കുന്നുണ്ട്. 15 ലക്ഷം കേരളീയരാണ് ഗുജറാത്ത് സംസ്ഥാനത്ത് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്
തൊഴിലില്ലായ്മ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗണ്യമായി കുറവ്ആണ്.
വ്യാപാര-വ്യവസായം :-
കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ഈരീതിയില്‍ വളരെക്കാലം തുര്ര്ന്നു പോകുക സാധ്യമല്ല. വ്യവസായ - വ്യാപാര സംരംഭങ്ങള്‍ ഇവിടെ പ്രോത്സഹിപ്പിക്കപെടുന്നില്ല
അന്യ സംസ്ഥാന ഇറക്കുമതിയേ ആശ്രയിച്ചാണ് കേരള ജനതയുടെ ദൈഇനം ദിന ജീവിതം.
നാളികേരം പോലും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. വളരെ ശോചനീയ അവസ്ഥയിലാണ് കേരളം ഇന്നിപ്പോള്‍.
ഗുജറാത്ത്, ബീഹാര്‍ കര്‍ണാടകം എന്നീ ബ്ജ്പ് ഭരിക്കുന്ന സംസ്ഥാനത്ത് വ്യാവസയീകരണ നിരക്ക് - പുതിയ വ്യാപാര സംരംഭക നിരക്ക് വളരെ ഉയര്‍ന്നിട്ടുണ്ട്.
അവിടങ്ങളിലെ ബി ജെ പി സര്‍ക്കാരുകള്‍ പുതിയ വ്യാവസായിക-വ്യാപാര സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ക്ഷേമ പദ്ധതികള്‍ നല്കി വരുന്നു.
ക്രമസമാധാനം :-
കേരള സംസ്ഥാനത്തിന്റെ ക്രമസമാധാന നില വളരെ അധികം കുത്തഴിഞ്ഞിരിക്കുകയാണ് . കൊലയും കൊള്ളിവയ്പ്പും, തട്ടിക്കൊണ്ടുപോകലും മാത്രമല്ല, തീവണ്ടികളില്ലും വിദ്യാലയങ്ങളിലും
അക്രമങ്ങള്‍ കാരണം കേരള ജനത ഭയ ചകിതര്‍ ആണ്. സ്ത്രീകള്‍ ഭയവിഹ്വലരാന് , സ്ത്രീ സുരക്ഷ ചോദ്യചിന്നം ആണ്.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം സ്ത്രീ സുരക്ഷ വളരെ കര്‍ശനമായി നിയമങ്ങളിലൂടെ നടപ്പിലാക്കിയിരിക്കുന്നു. ബീഹാര്‍ സംസ്ഥാനം ക്രമസമാധാന നിലയില്‍ അഗ്രഗണ്യമായ പുരോഗതി നേടിയിരിക്കുന്നു. ഈ മാറ്റം ബി ജെ പി സഖ്യ കക്ഷികളുടെയും നേതൃത്വത്തില്‍ ഭരണം ഏറ്റെടുത്തതിനു ശേക്ഷം ഉണ്ടായതാണ് .
18 May 2011
ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന
ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന
60 ലക്ഷം സജീവ പ്രവര്‍ത്തകര്‍
ലക്ഷകണക്കിന് അനുഭാവികള്‍
അമൃത വചനം
ആര് . എസ്. എസ് എന്നാല്‍
ആര്.എസ്സ്.എസ്സ്. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന രാഷ്ട്രീയ സ്വയംസേവക സംഘം (ഹിന്ദി: राष्ट्रीय स्वयंसेवक संघ, ആംഗലേയം: National Volunteers' Union), വിവാദപരമായ നിലപാടുകളുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹൈന്ദവ-സന്നദ്ധ സംഘടനയാണ്.1925ല്‍ നാഗ്പൂരിലാണ് ആര്.എസ്സ്.എസ്സ് സ്ഥാപിക്കപ്പെട്ടത്. കേശവ ബലിറാം ഹെഡ്ഗേവാര്എന്ന നാഗ്പൂര്‍ സ്വദേശിയായ ഡോക്ടറാണ് ആര്.എസ്സ്.എസ്സിന്റെ സ്ഥാപകന്‍. ഭാരതമൊട്ടുക്ക് പ്രവര്‍ത്തിക്കുന്ന ആര്.എസ്സ്.എസ്സ്, ഹിന്ദു സ്വയം സേവക സംഘം എന്ന പേരില്‍ വിദേശത്തും പ്രവര്‍ത്തിക്കുന്നു. ഭാരതത്തെയും അതിലെ ജനങ്ങളേയും ദേവീരൂപത്തില്‍(ഭാരതാംബ) കണ്ട് സേവനം ചെയ്യുകയും ഭാരതത്തിന്റെ ആത്മീയ,ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കുകയും ഭാരതത്തിലെ ഹിന്ദുക്കളുടെ താല്പര്യങ്ങള് സംരക്ഷിക്കുകയും ആണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. 'വസുധൈവ കുടുംബകം' അല്ലെങ്കില്‍ ലോകമേ തറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഇന്ത്യയെ, മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ് മുഖ്യ ലക്ഷ്യം. സാമൂഹിക പരിവര്‍ത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീതത്വങ്ങള്‍ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയള്ത്തിക്കൊണ്ടുവരുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്‍. ആര്.എസ്സ്.എസ്സിന്റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികള്‍, സാംസ്കാരിക ദേശീയതയും(Cultural nationalism) ഇന്റഗ്രൽ ഹ്യുമാനിസവുമാണ്(Integral Humanism). ആര്.എസ്സ്.എസ്സിന്റെ അഭിപ്രായമനുസരിച്ച് ഒരു ഹിന്ദു എന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ താമസിക്കുന്ന ഏതൊരു വ്യക്തിയുമാവാം. ക്രിസ്ത്യാനികളേയും മുസ്ലീമുകളേയും ഉള്‍പ്പെടുത്തിയാണ് ഹിന്ദു എന്ന ആര്.എസ്സ്.എസ്സിന്റെ നിര്‍വ്വചനം നിലകൊള്ളുന്നത്. ഹൈന്ദവം എന്നത് ഒരു മതമല്ല മറിച്ച് ഒരു ജീവിതരീതിയാണ് എന്ന് ആര്.എസ്സ്.എസ്സ് വിശ്വസിക്കുന്നു.
17 May 2011
Subscribe to:
Posts (Atom)