ആര്.എസ്സ്.എസ്സ്. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന രാഷ്ട്രീയ സ്വയംസേവക സംഘം (ഹിന്ദി: राष्ट्रीय स्वयंसेवक संघ, ആംഗലേയം: National Volunteers' Union), വിവാദപരമായ നിലപാടുകളുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹൈന്ദവ-സന്നദ്ധ സംഘടനയാണ്.1925ല്‍ നാഗ്പൂരിലാണ് ആര്.എസ്സ്.എസ്സ് സ്ഥാപിക്കപ്പെട്ടത്. കേശവ ബലിറാം ഹെഡ്ഗേവാര്എന്ന നാഗ്പൂര്‍ സ്വദേശിയായ ഡോക്ടറാണ് ആര്.എസ്സ്.എസ്സിന്റെ സ്ഥാപകന്‍. ഭാരതമൊട്ടുക്ക് പ്രവര്‍ത്തിക്കുന്ന ആര്.എസ്സ്.എസ്സ്, ഹിന്ദു സ്വയം സേവക സംഘം എന്ന പേരില്‍ വിദേശത്തും പ്രവര്‍ത്തിക്കുന്നു. ഭാരതത്തെയും അതിലെ ജനങ്ങളേയും ദേവീരൂപത്തില്‍(ഭാരതാംബ) കണ്ട് സേവനം ചെയ്യുകയും ഭാരതത്തിന്റെ ആത്മീയ,ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കുകയും ഭാരതത്തിലെ ഹിന്ദുക്കളുടെ താല്പര്യങ്ങള് സംരക്ഷിക്കുകയും ആണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. 'വസുധൈവ കുടുംബകം' അല്ലെങ്കില്‍ ലോകമേ തറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഇന്ത്യയെ, മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ് മുഖ്യ ലക്ഷ്യം. സാമൂഹിക പരിവര്‍ത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീതത്വങ്ങള്‍ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയള്ത്തിക്കൊണ്ടുവരുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്‍. ആര്.എസ്സ്.എസ്സിന്റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികള്‍, സാംസ്കാരിക ദേശീയതയും(Cultural nationalism) ഇന്റഗ്രൽ ഹ്യുമാനിസവുമാണ്(Integral Humanism). ആര്.എസ്സ്.എസ്സിന്റെ അഭിപ്രായമനുസരിച്ച് ഒരു ഹിന്ദു എന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ താമസിക്കുന്ന ഏതൊരു വ്യക്തിയുമാവാം. ക്രിസ്ത്യാനികളേയും മുസ്ലീമുകളേയും ഉള്‍പ്പെടുത്തിയാണ് ഹിന്ദു എന്ന ആര്.എസ്സ്.എസ്സിന്റെ നിര്‍വ്വചനം നിലകൊള്ളുന്നത്. ഹൈന്ദവം എന്നത് ഒരു മതമല്ല മറിച്ച് ഒരു ജീവിതരീതിയാണ് എന്ന് ആര്.എസ്സ്.എസ്സ് വിശ്വസിക്കുന്നു.
No comments:
Post a Comment